ഫോർട്ട് കൊച്ചി: ഗവ.ആശുപത്രിയിൽ കഴിയുന്ന കിടപ്പ് രോഗികൾക്ക് ഓണക്കോടി നൽകി. ഫോർട്ടുകൊച്ചി,കരുവേലിപ്പടി സർക്കാർ ആശുപത്രികളിലെ രോഗികൾക്കാണ് നൽകിയത്.കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.കെ.നസീർ, ഷമീം സ്രാങ്ക്, കെ.എം.റിയാദ്, വൽസല ഗിരീഷ്, സൂപ്രണ്ടുമാരായ ഡോ. മിനു മാത്യു, ഡോ.സി.സുമ തുടങ്ങിയവർ സംബന്ധിച്ചു.