തൃപ്പൂണിത്തുറ: ഇറാൻ റവല്യൂഷണറി ആർമി തട്ടിയെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഏഴ് തൊഴിലാളികളെ ഇറാൻ മോചിപ്പിച്ചതോടെ മറൈൻ എൻജിനീയർ സിജു വി ഷേണായിയുടെ കുടുംബം പ്രതീക്ഷയിൽ .മോചിക്കപ്പെട്ട ഏഴു പേരെയും വ്യാഴാഴ്ച വിട്ടയച്ചു. ജൂലായ് 19 നാണ് ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന എംപറോ ഇറാൻ തട്ടിയെടുത്തത്. സിജു അടക്കം മൂന്ന് മലയാളികളാണ് ഇപ്പോൾ ഇറാന്റെ കസ്റ്റഡിയിലുള്ളത്. എംബസികൾ തമ്മിലും കപ്പൽ കമ്പനി പ്രതിനിധികളും ചർച്ച് നടത്തുണ്ടെന്നും മകൻ എത്രയും വേഗം മോചിപ്പിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും അച്ഛൻ വിത്തൽ ഷേണായി പറഞ്ഞു.