പിറവം ; വസ്ത്ര വിപണ രംഗത്ത് ശ്രദ്ധേയരായ എൻ സ്റ്റെെലിന്റെ നവീകരിച്ച പുതിയ പിറവം ഷോറൂം ഉദ്ഘാടനം ചെയ്തു. സാരി കളക്ഷൻ , മെൻസ് വെയർ, കിഡ്സ് വെയർ ,ലേഡീസ് ബ്യൂട്ടിക് തുടങ്ങി പ്രത്യേകം സെക്ഷനുകൾ ഉൾപ്പടുത്തി പൂർണമായും ശീതികരിച്ചതാണ് പുതിയ ഷോറൂം .വിവാഹ പട്ടു സാരികൾക്കായി വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്.
അനൂപ് ജേക്കബ് എം.എൽ.എ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. സാരി സെക്ഷൻ നടി കനിഹയും മെൻസ് വെയർ സംവിധായകൻ ജിസ് ജോയിയും ലേഡിസ് ബ്യൂട്ടിക് അന്നമ്മ ഡോമിയും ഉദ്ഘാടനം ചെയ്തു.കിഡ്സ് വെയർ സെക്ഷൻ കൗൺസിലർ മെബിൻ ബേബി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ സാബു ജേക്കബ് ഭദ്ര ദീപം തെളിയിച്ചു.
മാനേജിംഗ് ഡയറക്ടർ എൻ.എ.ബെന്നി, പാർട്ണർ ഷേർലി ബെന്നി ,മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സലിം , ജില്ലാ പഞ്ചായത്തംഗം കെ.എൻ.സുഗതൻ ,നഗരസഭ കൗൺസിലർമാരായ സോജൻ ജോർജ്, അജേഷ് മനോഹർ, ബെന്നി വി വർഗീസ്, ഉണ്ണി വല്ലയിൽ , വ്യാപാരി വ്യവസായ സമിതി സെക്രട്ടറി സോമൻ വല്ലയിൽ തുടങ്ങിയവർ പങ്കെടുത്തു. തകടിയേൽ ഗ്രൂപ്പ് എം.ഡി കലേഷ് കുമാർ ആദ്യ വിൽപ്പന സ്വീകരിച്ചു.