railway
റയിൽവെ ട്രാക്കിനടിയിൽമണ്ണിടിഞ്ഞ നിലയിൽ

അങ്കമാലി: അങ്കമാലി റെയിൽവേ സ്റ്റേഷന് സമിപം എഫ്. സി. ഐ ഗോഡൗണിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിന് സ്ഥാപിച്ച റെയിൽവെ ലൈനിന് താഴെ മണ്ണിടിഞ്ഞു. അഞ്ച് അടിയിലേറെ ആഴത്തിലുള്ള കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. റെയിൽവേ ഗേറ്റിൽ നിന്ന് 200 മീറ്റർ മാറിയാണ് ട്രാക്കിനടിയിലെ മണ്ണിടിഞ്ഞത്. ഈ ലൈനിന് സമീപത്തുകൂടി ഒഴുകിയാണ് പെയ്ത്തുവെള്ളം തോട്ടിലേക്കു ചേരുന്നത്. കുഴിയുണ്ടായ ഭാഗത്തുനിന്ന് 300 മീറ്റർ ദൂരത്തിലാണ് ചെമ്പൻപാടവും മാഞ്ഞാലിതോടും കടന്നുപോകുന്നത്.റെയിൽവേ ട്രാക്കിന് താഴെ നിന്ന് മണ്ണ് ഒലിച്ചുപോയതിനെ തുടർന്നു കുഴി മെറ്റലിട്ട് നികത്തി.