തൃപ്പൂണിത്തുറ: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത യാത്രക്കാരനെ ബസ് ഡ്രൈവർ മർദ്ദിച്ചു. വൈറ്റില - മുവാറ്റുപുഴ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ലോഫ്ളോർ ബസിലെ യാത്രക്കാരനായിരുന്ന ഹിൽപ്പാലസ് കുതിരവട്ടത്ത് വീട്ടിൽ പ്രദീപിനാണ് മർദ്ദനമേറ്റത്. ബസിന്റെ മുൻവശം വഴി ഇറങ്ങാൻ നിൽക്കുമ്പോൾ ഡ്രൈവർ ചീത്ത പറഞ്ഞത് ചോദ്യം ചെയ്തപ്പോഴാണ് പ്രദീപിനെ മർദ്ദിച്ചത്.താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പ്രദീപ് തൃപ്പൂണിത്തുറ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.