മരട്: 2769 നമ്പർ മരട് തെക്ക് ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ഇക്കൊല്ലത്തെ ശ്രീനാരായണ ഗരുജയന്തി ഗുരുമണ്ഡപ ഭൂമിയിൽ ആഘോഷിക്കും.സെപ്തംബർ 13ന് രാവിലെ 7 ന് ഗുരുപൂജയ്ക്കുശേഷം ശാഖാ പ്രസിഡന്റ് സി.കെ.ജയൻ പതാക ഉയർത്തും.തുടർന്ന് ഗുരുദേവ കൃതികളുടെ ആലാപനം.9ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ വാദ്യമേളങ്ങൾ,കലാരൂപങ്ങൾ നിശ്ചലദൃശ്യങ്ങൾ എന്നിവ അണിനിരക്കും.

10 മണിക്കു നടക്കുന്ന ജയന്തി സമ്മേളനത്തിൽ എസ്.എൻ.ഡി.പി.യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിക്കും.കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാശിവാനന്ദൻ ഉദ്ഘാടനവും പുരസ്കാര വിതരണവും നടത്തും.ചോറ്റാനിക്കര എ.വി.ഗിരി മുഖ്യപ്രഭാഷണംനടത്തും.ഉച്ചയ്ക്കു പ്രസാദ സദ്യയുമുണ്ടാകും.