പനങ്ങാട്:പനങ്ങാട് എസ്.എൻ.ഡി.പി 1483ന്റെ ആഭിമുഖ്യത്തിൽ 165മത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങൾ 13ന് വിവിധ പരിപാടികളോടെ ശ്രീനാരായണപുരത്ത് നടക്കും.ഗുരുപൂജ പതാകഉയർത്തി.ഇരുചക്രവാഹനറാലി,സാസ്കാരികസമ്മേളനം,അവാർഡ് ദാനം

എന്നിവയുണ്ടാകുമെന്ന് ശാഖപ്രസിഡന്റ് പി,കെ,രാജൻ പുൽപ്പറ സെക്രട്ടറി സനീഷ് കടമ്മാട്ട്,ആഘോഷകമ്മറ്റി കൺവീനർ വിഷ്ണുമുട്ടത്തിൽ തുടങ്ങിയവർ അറിയിച്ചു.13രാവിലെ 8.30ന് ഗുരുമന്ദിരത്തിൽ പി.കെ.രാജൻ പതാക ഉയർത്തും.9.30ന് യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ധനേഷ് മേച്ചരി നയിക്കുന്ന ഇരുചക്രവാഹനറാലി ഉണ്ടാകും.വൈകുന്നേരം ചതയം തിരുനാൾ ഘോഷയാത്ര.തുടർന്ന് എസ്.എസ്.സഭാ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാസ്കാരിക സമ്മേളനം.പി.യു.ലാലൻ (ശ്രീനാരായണധർമ്മപഠനകേന്ദ്രം) മുഖ്യപ്രഭാഷണം നടത്തും.കെ.കെ.മണിയപ്പൻ അവാർഡ് വിതരണം നടത്തും.വനിതാസംഘം പ്രസിഡന്റ് ലീലാപത്മദാസൻ സമ്മാനദാനം നടത്തും.പി.കെ.വേണു,(പ്രസിഡന്റ് എസ്.എസ്.സഭ )വി.പി.പങ്കജാക്ഷൻ,എം.ഡി.അഭിലാഷ്,ശ്രീജാപ്രസാദ്, ഷിജുമുട്ടത്തിൽ,ലളിതടീച്ചർ,തുടങ്ങിയവർ പ്രസംഗിക്കും.ശാഖപ്രസിഡന്റ് പി.കെ.രാജൻ പുൽപ്പറ അദ്ധ്യക്ഷതവഹിക്കും.സെക്രട്ടറി സനീഷ്കടമ്മാട്ട്,വിഷ്ണുമുട്ടത്തിൽ എന്നിവർ സംസാരിക്കും.