ആലുവ: വൈദ്യുതി മുടക്കത്തിന്റെ പേരിൽ കെ.എസ്.ഇ.ബി സബ് എൻജിനിയറുടെ തലയിൽ ഹെൽമറ്റിന് അടിച്ച ബേക്കറിക്കട ജീവനക്കാരൻ ഒളിവിൽ. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ ബേക്കറിക്കടയിലെ ജീവനക്കാരൻ ഉളിയന്നൂർ സ്വദേശി അസ്ളാമിനെതിരെ (22) ആണ് ആലുവ പൊലീസ് കേസെടുത്തിട്ടുള്ളത്.

കഴിഞ്ഞദിവസം രാവിലെ 10.15ഓടെയാണ് സംഭവം. ആലുവ ടൗൺ നോർത്ത് ഇലക്ടിക്കൽ സെക്ഷൻ സബ് എൻജിയർ പി. ജിനു ജോണിനെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കറി ഉടമയെയും പൊലീസ് തെരയുന്നുണ്ട്.