കൂത്താട്ടുകുളം: നഗരസഭ പരിധിയിലെ പാവപ്പെട്ട കിടപ്പു രോഗികൾക്ക് ഭക്ഷ്യ ഉത്പ്പന്ന കിറ്റുകളും ഓണക്കോടിയും നൽകി കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ കുട്ടികളുടെ ഓണാഘോഷം. 41 കുടുംബങ്ങൾക്കുള്ള കിറ്റുകളാണ്അദ്ധ്യാപകരും കുട്ടികളും, പി.ടി.എ യും ചേർന്ന് നൽകിയത്.അരി, പയർ, പരിപ്പ്, പപ്പടം പായസക്കൂട്ട് ഉൾപ്പെടെ പത്തിനം നിത്യോപയോഗ സാധനങ്ങളും, പാലിയേറ്റിവ് പ്രവർത്തകരുടെ നിർദേശാനുസരണമുള്ള വസ്ത്രങ്ങളുമാണ് കിറ്റുകളിൽ.നഗരസഭ ചെയർമാൻ റോയി എബ്രാഹം കിറ്റുകൾ മെഡിക്കൽ ഓഫീസർ ഡോ.സൂരാജിന് കൈമാറി. കൗൺസിലർ ലിനു മാത്യു അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി, കെ.വി.ബാലചന്ദ്രൻ ,ടി.വി. മായ, ജസി ജോൺ, പാലിയേറ്റീവ് നേഴ്സ് ഓമന, സ്കൂൾ ലീഡർ ആരോമൽ സനിൽ
എന്നിവർ സംസാരിച്ചു.