കൊച്ചി:മൂവാറ്റുപുഴയാർ, പെരിയാർ എന്നിവിടങ്ങളിൽ നിന്ന് മണൽ വാരൽ പുനരാരംഭിക്കണമെന്ന് മണൽ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മണൽ ഓഡിറ്റിംഗ് നടത്തിയിട്ടില്ലെന്ന കാരണത്താലാണ് കേന്ദ്ര ഹരിത ട്രൈബ്യൂണൽ നാലു വർഷമായി മണൽവാരൽ നിരോധിച്ചത്. സർക്കാർ അനുമതി നൽകിയാൽ മണൽ വാരൽ പുനരാരംഭിക്കാൻ കഴിയുമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് സി.വി. ശശി, സെക്രട്ടറി കെ.എൻ. ഗോപി എന്നിവർ പറഞ്ഞു.