കൊച്ചി: റെഡ്ക്രോസ് സൊസൈറ്റി ജൂബിലി ആഘോഷം ഒക്‌ടോബർ രണ്ടിന് എറണാകുളത്ത് നടക്കും. ജനറൽ ആശുപത്രി അങ്കണത്തിൽ സ്വാഗതസംഘം ഓഫീസ് മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്‌തു. റെഡ്ക്രോസ് ജില്ലാ ചെയർമാൻ ജോയ് പോൾ അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ.എൻ.കെ.കുട്ടപ്പൻ, ആശുപത്രി സൂപ്രണ്ട് ഡോ. അനിത എന്നിവർ പങ്കെടുത്തു.