കൊച്ചി: കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ടവർക്കായി നിർമ്മിച്ച ആറു വീടുകളുടെ താക്കോൽദാനം നാളെ (തിങ്കൾ)നടത്തും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് മറൈൻഡ്രൈവിൽ അലയൻസ് റെസിഡൻസിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ താക്കോൽ കൈമാറും. കെ.എം.സി.സി പ്രസിഡന്റ് വി.എ. യൂസുഫ് അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി. മേയർ സൗമിനി ജെയിൻ, ജി.സി.ഡി.എ ചെയർമാൻ വി,സലിം, കളക്‌ടർ എസ്.സുഹാസ് എന്നിവർ പങ്കെടുക്കും.