പിറവം : എസ്.എൻ.ഡി.പി യോഗം മുത്തോലപുരം ശാഖയുടെ ഗുരുദേവ ജയന്തി ആഘോഷ ഒരുക്കം പൂർത്തിയായതായി ശാഖ സെക്രട്ടറി അനീഷ് കല്ലിങ്കൽ പറഞ്ഞു. സെപ്തംബർ 13 ന് ഘോഷയാത്ര , സാംസ്കാരിക സമ്മേളനം , എൻഡോവ്മെന്റ് വിതരണം , ഗുരുപൂജ , പ്രസാദ ഊട്ട് തുടങ്ങിയ നടക്കും. വെെകിട്ട് 4 ന് ഘോഷയാത്ര ആരംഭിക്കും.

6.30 ന് ചേരുന്ന സാംസ്കാരിക സമ്മേളനം യൂണിയൻ സെക്രട്ടറി സി. പി. സത്യൻ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് സതീശൻ കളിഞ്ഞിലിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തും .

യൂണിയൻ വെെസ് പ്രസിഡന്റ് കെ.ജി.പുരുഷോത്തമൻ , കൗൺസിലർ എം.കെ.ശശിധരൻ, കൗസല്യ രവീന്ദ്രൻ, മഞ്ജു റെജി തുങ്ങിയവർ സംസാരിക്കും.എസ്.എസ്.എൽ.സി , പ്ളസ് ടു ,ബി.എസ്.സി , ടിടി.സി ഉൾപ്പെടെ വിവിധ ക്ളാസുകളിൽ ഉന്നത വിജയം കെെവരിച്ചവർക്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്യും. തുടർന്ന് പ്രസാദ ഊട്ട് നടക്കും. 21 ന് മഹാസമാധി ദിനത്തിൽ സമൂഹ പ്രാർത്ഥന , അന്നദാനം എന്നിവ ഉണ്ടാകും.