block
പട്ടിക വർഗ്ഗ കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത്ത് സുരേന്ദ്രൻ ഊര് മൂപ്പൻ എ ആർ ശ്രീധരന് നൽകി നിർവഹിക്കുന്നു

പിറവം : സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടെ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ഓണ ക്കിറ്റുകൾ വിതരണം ചെയ്തു. ബ്ലോക്ക് അതിർത്തിയിലെ 39 പട്ടികവർഗ കുടുംബങ്ങൾക്ക് 768 രൂപ വിലവരുന്ന കിറ്റുകളാണ് നൽകിയത്. ഓണപ്പുടവയും സമ്മാനമായി നൽകി. ഓണക്കിറ്റ് വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത്ത് സുരേന്ദ്രൻ ഊര് മൂപ്പൻ എ ആർ ശ്രീധരന് നൽകി നിർവഹിച്ചു. ശ്യാമള ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. . ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ. കെ കുട്ടപ്പൻ, എൻ. കെ രമ, കെ .ജി ഷിബു, ലില്ലി ജോയ്, ബിന്ദു സിബി, ടി എം ടേംസി എന്നിവർ സംസാരിച്ചു.