pwd
റോഡുകളുടെ അറ്റകുറ്റപണികൾ നടത്താത്തതിൽ പ്രതിഷേധിച്ച് അനൂപ് ജേക്കബ് എം.എൽ.എയുടെ നേതൃത്വത്തിൽ ൽ പിറവം പി.ഡബ്ളി​യു.ഡി ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തുന്നു.

പിറവം :നടക്കാവ്- കൂത്താട്ടുകളം റോഡി​ലും ടൗൺ റോഡി​ലുംകുണ്ടും കുഴികളും നിറഞ്ഞ് ഗതാഗതം താറുമാറായി​ട്ടും. അറ്റകുറ്റപണികൾ നടത്താത്തതിൽ പ്രതിഷേധിച്ച് അനൂപ് ജേക്കബ് എം.എൽ.എയുടെ നേതൃത്വത്തിൽ.യു.ഡി.എഫ് പിറവം പി.ഡബ്ളി​യു.ഡി ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. . . റോഡുകളുടെ ശോചനീയ സ്ഥിതിയെ സംബന്ധിച്ച് പല തവണ പൊതുമരാമത്ത് മന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടും നടപടി സ്വീകരിക്കുവാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് വിൽസൻ കെ.ജോൺ,നഗരസഭ ചെയർമാൻ സാബു കെ.ജേക്കബ് , ഉപാദ്ധ്യക്ഷ അന്നമ്മ ഡോമി തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്നലെ പലയിടങ്ങളിലും കുഴിയടക്കൽ ആരംഭിച്ചെങ്കിലും ശക്തമായ മഴ കാരണം കാര്യമായ പ്രയോജനം കിട്ടി​യി​ല്ല

അതേ സമയം പിറവത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് 35 കോടി രൂപ പി.ഡബ്ളി​യു.ഡി അനുവദിച്ചിട്ടുണ്ടെന്നും മഴ ശമിച്ചാൽ പണികൾ ആരംഭിക്കുമെന്നും സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പറഞ്ഞു.