accident
വാഴക്കുളം - കാവന റോഡിൽ കാവന ഗവണ്മെന്റ് ആയുർവേദ ആശുപത്രിക്ക് സമീപം ഓടയിൽ വീണ ടിപ്പർ

മൂവാറ്റുപുഴ: ബസിന് സെെഡ് കൊടുക്കുന്നതിനിടെ ടിപ്പർ ഓടയിൽ വീണു. വാഴക്കുളം - കാവന റോഡിൽ കാവന ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ 9നാണ് സംഭവം. എതിരെ വരുന്ന ബസിന് സൈഡ് കൊടുത്തപ്പോഴാണ് അപകടം. ബസിന് സെെഡ് കൊടുക്കുമ്പോൾ റോഡ് സെെഡിലെ ഓട തകർന്നതിനെ തുടർന്നാണ്അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.