കാലടി: കഴിഞ്ഞ പ്രളയത്തിൽ പൂർണമായും മുങ്ങിക്കിടന്നിരുന്ന കാലടി ടൗണിൽ ആനക്കാടൻ ജോസിന്റെ വീടിന്റെ തറഭാഗം താഴേക്ക് ഇടിഞ്ഞുതാഴ്ന്നു. തറക്ക് ചുറ്റുമുള്ള മണ്ണിളകി മാറി അകത്തേക്ക് വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. ആറ് വർഷം മാത്രം പഴക്കമുള്ളതാണ് വീട്. മൂകനും, ബധിരനുമായ ജോസ് ടൗണിൽ തട്ടുകട നടത്തിയാണ് കുടുംബം പോറ്റുന്നത്. വാർഡ് മെമ്പറും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. 3.5 സെന്റിൽ ബാങ്കിൽ നിന്ന് ലോൺ എടുത്താണ് വീട് പണി പൂർത്തികരിച്ചത്. ലോൺ അടയ്ക്കാൻ ഗഡുക്കൾ ബാക്കി നിൽക്കുമ്പോഴാണ് ഈ അവസ്ഥ. ചെറിയ മഴ പെയ്താൽ പോലും പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടാണ്.