വൈപ്പിൻ : സർക്കാർ സ്ഥാപനങ്ങളിൽ എസ്.സി, എസ്.ടി സംവരണ ഉദ്യോഗസ്ഥ ഒഴിവുകളിലേക്ക് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റുവഴി പി.എസ്.സി നിയമനം നടത്തണമെന്ന് എസ്.സി, എസ്.ടി പെൻഷനേഴ്‌സ് ആൻഡ് എംപ്ലോയീസ് അസോസിയേഷൻ വൈപ്പിൻ യൂണിയൻ കൺവെൻഷൻ ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡന്റ് ടി.സി. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ഇ.എ. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ. സുധാകരൻ, എൻ.വി. ആനന്ദൻ, ടി.കെ. ജോഷി, പി.കെ. സുഗുണൻ, ടി.പി. സച്ചിദാനന്ദൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സുനിൽകുമാർ വാഴത്തറ (പ്രസിഡന്റ്), എൻ.കെ. ചന്ദ്രൻ (സെക്രട്ടറി), രമാ പ്രതാപൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.