വൈപ്പിൻ: മുനമ്പം ട്രോൾനെറ്റ് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം അസോസിയേഷൻ ഹാളിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി. ഗിരീഷ്, സുബോധ് നായർ, പി.ബി. സാംബൻ എന്നിവർ സംസാരിച്ചു. തുടർന്ന് അസോസിയേഷൻ അംഗങ്ങൾക്കുള്ള ഓണപ്പുടവ വിതരണം നടത്തി. കപ്പൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ഓഷ്യാനിക് ബോട്ടിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്തു.