കൊച്ചി: എറണാകുളം നഗരത്തിലെ റോഡുകളുടെ തകർച്ച സംബന്ധിച്ച് മേയറും ഡെപ്യൂട്ടി മേയറും എം.പി.യും ചേർന്ന് രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഗാന്ധിനഗർ, ചിറ്റൂർ, രാജാജി, ലൂർദ്ദ് ആശുപത്രി, ദേശാഭിമാനി, തമ്മനം - പുല്ലേപ്പടി, രവിപുരം റോഡുകളൊന്നും വാട്ടർ അതോറിട്ടി വെട്ടിപ്പൊളിച്ചതുകൊണ്ടല്ല തകർന്നത്. ഇത് മറച്ച് വച്ചാണ് പ്രചാരണം നടത്തുന്നത്.

എല്ലാ ഏജൻസികളേയും കോർത്തിണക്കി റോഡ് പുനർനിർമ്മിക്കാൻ മുൻകൈയെടുക്കേണ്ട എം.പിയും മേയറും ഡെപ്യൂട്ടി മേയറും രാഷ്ട്രീയ ദുഷ്ടലാക്കോടെ നാടകം കളിക്കുന്നത് ഖേദകരമാണ്.

തേവര പണ്ഡിറ്റ് കറുപ്പൻ റോഡും അനുബന്ധ റോഡുകളിലുമാണ് വാട്ടർ അതോറിട്ടി പൈപ്പിട്ടത്.അടിയന്തരമായി റോഡ് നിർമ്മാണം നടത്തിയില്ലെങ്കിൽ സമരം ചെയ്യേണ്ടി വരുമെന്ന് യോഗം പറഞ്ഞു.സി.പി.ഐ മണ്ഡലം സെക്രട്ടറി സി.ഐ. ഷക്കീർ അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. ജേക്കബ്, എം.അനിൽകുമാർ, പി.എൻ. സീനുലാൽ, പി.ജെ. കുഞ്ഞുമോൻ, കുമ്പളം രവി, സി. ചാണ്ടി, ടി.എസ്. ജോൺ, സി.എഫ് ജോയി, ജോസഫ് എടത്തല എന്നിവർ സംസാരിച്ചു.