തൃക്കാക്കര : ഓണവിപണിയെ കുറ്റമറ്റതാക്കാൻ ശക്തമായ പരിശോധനാ സംവിധാനങ്ങളുമായി ജില്ലയിലെ സിവിൽ സപ്ലൈസ് വകുപ്പ്. ഈ മാസം മൂന്നിന് പ്രവർത്തനം ആരംഭിച്ച പ്രത്യേക സ്ക്വാഡുകൾ ഉത്രാടം വരെ വിപണി നിരീക്ഷണവും പരിശോധനകളുമായി ഉണ്ടാകും. താലൂക്ക് സപ്ലൈ ഓഫീസർമാർ, സിറ്റി റേഷനിംഗ് ഓഫീസർമാർ, റേഷൻ ഇൻസ്പക്ടർമാർ എന്നിവരടങ്ങിയ സ്ക്വാഡുകൾ 66 റേഷൻ കടകളും, നാല് എൽ.പി.ജി ഔട്ട് ലെറ്റുകളിലും 107 കടകളിലും പരിശോധന നടത്തി. ഗുരുതര ക്രമക്കേടുകൾ എങ്ങും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിപണിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിൽ പരാതി നൽകാം. ജില്ലാ സപ്ലൈ ഓഫീസിലും പൊതുജനങ്ങൾക്ക് പരാതി നൽകാം. വിളിക്കേണ്ട നമ്പർ 0484 2422251.
പതിവ് പരിശോധനാ സംഘങ്ങൾക്ക് പുറമെ മൂന്ന് പ്രത്യേക സ്ക്വാഡുകൾ
വിലവിവര പട്ടിക കൃത്യമായി പ്രദർശിപ്പിക്കാത്ത 21 കടകൾക്കെതിരെ നടപടി