bank
മഞ്ഞള്ളൂർ ഹൗസിംഗ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം ഫെയറിന്റെ ഉദ്ഘാടനം മടക്കത്താനത്ത് സംഘം ബിൽ‌ഡിംഗിൽ അർബൻ ബാങ്ക് ചെയർമാൻ ഗോപികോട്ടമുറിക്കൽ നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ; ഓണത്തിന് നിത്യോപയോഗ സാധനങ്ങൾ മിതമായ വിലക്ക് ജനങ്ങൾക്ക് ലഭിക്കുന്നതിനായി മഞ്ഞള്ളൂർ ഹൗസിംഗ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം ഫെയറിന് തുടക്കമായി. അരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, വൻപയർ, ഉഴുന്ന്, മല്ലി, ശർക്കരയുൾപ്പടെ11 ഇന പലചരക്ക് സാധനങ്ങൾ സബ് സിഡി നിരക്കിലാണ് സംഘത്തിൽ നിന്നും നൽകുന്നത്. മടക്കത്താനം കവലയിലെ സംഘം ബിൽ‌ഡിംഗിൽ ആരംഭിച്ച ഓണ വിപണിയുടെ ഉദ്ഘാടനം അർബൻ ബാങ്ക് ചെയർമാൻ ഗോപികോട്ടമുറിക്കൽ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് സാബു പുന്നേകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ. ജോർജ്ജ്, വെെസ് പ്രസിഡന്റ് രാജശ്രീ അനിൽ, പഞ്ചായത്ത് മെമ്പർമാരായ റെനീഷ് റെജിമോൻ, സിന്ധുമണി, സംഘം ഭരണസമിതി അംഗങ്ങളായ എ.എൽ. രാമൻകുട്ടി, ജോൺസൺ പോൾ, സംഘം സെക്രട്ടറി എ.കെ.അശോകൻ എന്നിവർ സംസാരിച്ചു.