കൊച്ചി : ലയൺസ് ക്ലബ്ബ് 318 സിയുടെ നേതൃത്വത്തിൽ ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന ദുർബല വിഭാഗത്തിൽപ്പെട്ട 6250 കുടുംബങ്ങൾക്ക് സൗജന്യ അരിവിതരണം നടത്തി.

ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രാജേഷ് കോളരിക്കൽ ഉദ്ഘാടനം നിർവഹിച്ചു. ആർ.ജി. ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു. ദാസ് മങ്കടി, വിൻസന്റ് കല്ലറക്കൽ, കുര്യൻ ആന്റണി, ജോർജ് സാജു, കെ.ഒ. ജോണി, ജോസ് മങ്കിലി, വി.എസ്. ജയേഷ് എന്നിവർ നേതൃത്വം നൽകി.