കൊച്ചി: സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ പദ്ധതിയുടെ ഭാഗമായി പട്ടിക വർഗ വികസന വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന പരിശീലന പദ്ധതിയുടെ ധാരണാപത്രം മന്ത്രി എ.കെ. ബാലൻ കുറ്റുക്കാരൻ ഇൻസ്റ്റിട്ട്യൂട്ട് പ്രിൻസിപ്പൽ എം.എൻ രാജുവിന് കൈമാറി.
ഹൈബി ഈഡൻ എം.പി., മേയർ സൗമിനി ജെയിൻ, പി.ടി. തോമസ് എം.എൽ.എ, വകുപ്പ് ഡയറക്ടർ ഡോ പി. പുകഴേന്തി എന്നിവർ പങ്കെടുത്തു. പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് സർട്ടിഫിക്കറ്റും വിതരണം ചെയ്തു.