പറവൂർ : വൈപ്പിൻ - പറവൂർ മേഖലയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ ബോണസ്, ഉത്സവബത്ത തീരുമാനിച്ചു. ഡ്രൈവർക്ക് 5,150 രൂപ, കണ്ടക്ടർക്ക് 4,400 രൂപ, ഡോർ ചെക്കർക്ക് 4,150 രൂപ മിനിമം ബോണസായി നൽകും. ബസ് ഉടമകളും ജീവനക്കാരുടെ യൂണിയനുകളും തമ്മിലുള്ള ചർച്ചയിലാണ് ധാരണയായത്.