മൂവാറ്റുപുഴ: അമിതമായി ലോഡുകൾ കയറ്റിപ്പോകുന്ന ടോറസ് ലോറികൾ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ആരക്കുഴ വില്ലേജ് ഓഫീസിനു സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ 30 ലേറെ ലോറികളാണ് റോഡിൽ തടഞ്ഞത്. പ്രദേശത്തെ റോഡുകളുടെ തകർച്ചയ്ക്ക് ടോറസ് കാരണമാകുന്നുവെന്നാണ് പരാതി. വണ്ടിയുടെ ഭാരം കൂടാതെ 13 ടൺ വരെകയറ്റുന്നതിന് മാത്രമാണ് നിയമം അനുവദിക്കുന്നതെന്ന് ജനകീയ സമിതി നേതാക്കൾ പറയുന്നു.എന്നാൽ 27-28 ടൺ ഭാരമാണ് ടോറസ് ഉടമകൾ കയറ്റുന്നത്. ഒരു ടൺ അധികലോഡിന് ഇരുപതിനായിരം രൂപയുംതുടർന്നുള്ള ഓരോ ലോഡിനും രണ്ടായിരം രൂപയും പിഴയടക്കാമെന്നിരിക്കെയാണ് ഇരട്ടി ലോഡുമായിടോറസുകൾ പായുന്നതെന്ന്സമിതി നേതാക്കളായ സാബു പൊതൂർ, ഐപ്പച്ചൻ തടിക്കാട്, ബൈജു തട്ടാർകുന്നേൽ, ബേബി കൊച്ചുപാലിയത്ത്, എന്നിവർ പറഞ്ഞു. നിയമം ലംഘിച്ച് അമിത ലോഡുകൾ കയറ്റുന്ന ടോറസുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പിരിഞ്ഞു.