കൊച്ചി : സോഷ്യലിസ്റ്റ് ജനതാദൾ മദ്ധ്യ മേഖല കൺവെൻഷൻ ഒക്ടോബർ 12 ന് ചാലക്കുടി റസ്റ്റ് ഹൗസ് ( എം.പി.ജോയ് നഗർ) ഹാളിൽ നടക്കും. രാവിലെ 10 ന് സംസ്ഥാന പ്രസിഡന്റ് വി.വി രാജേന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി ബാലകൃഷ്ണനാഥ് അദ്ധ്യക്ഷത വഹിക്കും.. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ സമര പരിപാടികൾക്ക് കൺവെൻഷൻ രൂപം കൊടുക്കുമെന്ന് കൺവീനർ സുരേഷ് തച്ചംപ്പിള്ളി പറഞ്ഞു.