okkal-panchayat
വല്ലത്ത് ആരംഭിച്ച ഒക്കൽ പഞ്ചായത്ത് ഓണ വിപണനമേള പ്രസിഡന്റ് രമ ബാബു ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്ത് ഓണം വിപണനമേള ആരംഭിച്ചു.വല്ലം മസ്ജിദിന് എതിർവശത്ത് വിപുലമായി സംഘടിപ്പിച്ച മേള 10 ന് സമാപിക്കും. ഒരു അംഗം 200 രൂപയിൽ കുറയാത്ത ഉത്പന്നങ്ങൾ വാങ്ങുന്ന പദ്ധതിയാണ് അയൽകൂട്ട സംരഭകർ വിഭാവനം ചെയ്തിട്ടുള്ളത്. ജില്ലാ മിഷന്റെ തീരുമാനപ്രകാരം അതാത് പഞ്ചായത്തിലെ കുടുംബശ്രീ സംരംഭകർക്കും കർഷകർക്കും വരുമാനം ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒപ്പം മായമില്ലാത്ത ഉത്പന്നങ്ങൾ ഓരോ കുടുംബശ്രീ അംഗത്തിന്റേയും കുടുംബത്തിലെത്തുന്നതു വഴി ഓണ വിപണി ഉണരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് രമ ബാബു വിപണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്‌സൺ റഷീല റഷീദ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ഫൗസിയ സുലൈമാൻ, ബ്ലോക്ക് മെമ്പർ ഗായത്രി വിനോദ് , പഞ്ചായത്ത് അംഗങ്ങളായ പി.എം ജിനീഷ്, അൻവർ മരക്കാർ, വിലാസിനി സുകുമാരൻ അക്കൗണ്ടന്റ് ബീന തങ്കച്ചൻ സി.ഡി.എസ് അംഗങ്ങളായ പുഷ്പഗോപി , ലിജി ജോയി, അജിത ബൈജു എന്നിവർ പ്രസംഗിച്ചു.