sndp
എസ്.എൻ.ഡി.പി യോഗം ശ്രീമൂലനഗരം ശാഖയിൽ ദിവ്യജ്യോതി ക്യാപ്ടൻ യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ പ്രസംഗിക്കുന്നു

ആലുവ: 165-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദിവ്യജ്യോതി പര്യടനം ഇന്ന് നോർത്ത് മുപ്പത്തടം ശാഖയിൽ സമാപിക്കും.

യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ക്യാപ്ടനും കൗൺസിലർമാരായ കെ.കെ. മോഹനൻ, സജീവൻ ഇടച്ചിറ എന്നിവർ വൈസ് ക്യാപ്ടൻമാരുമായിട്ടുള്ള ജ്യോതി കഴിഞ്ഞ അഞ്ചിനാണ് പര്യടനം ആരംഭിച്ചത്. ഇന്നലെ രാവിലെ ശ്രീമൂലനഗരം ശാഖയിൽ നിന്നാരംഭിച്ച പര്യടനം വെസ്റ്റ് ചൊവ്വര, ഗാന്ധിപുരം പുറയാർ, ദേശം പുറയാർ, മഠത്തിമൂല, കപ്രശേരി, ചെങ്ങമനാട്, പൊയ്ക്കാട്ടുശേരി, കുറുമശേരി, മേയ്ക്കാട്, അത്താണി, നായത്തോട്, ആവണംകോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് നെടുവന്നൂർ ശാഖയിൽ സമാപിച്ചു. ശ്രീമൂലമഗരം, കപ്രശേരി ശാഖകളിൽ പൂത്താലത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് ആനയിച്ചത്. സ്വീകരണ കേന്ദ്രങ്ങളിൽ ക്യാപ്ടനും വൈസ് ക്യാപ്ടനും മറുപടി പ്രസംഗം നടത്തി.

യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ ടി.എസ്. അരുൺ, കൗൺസിലർമാരായ കെ.സി. സ്മിജൻ, രൂപേഷ് മാധവൻ, വി. ചന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷിജി രാജേഷ്, സെക്രട്ടറി ബിന്ദു രതീഷ്, ട്രഷറർ ഷിജി ഷാജി, കേന്ദ്രസമിതി അംഗം ലീല രവീന്ദ്രൻ, കൗൺസിലർമാരായ ഷിബി ബോസ്, ലതിക അടുവാശേരി, സജിത സുഭാഷണൻ, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതിഅംഗം രാജേഷ് ഊരക്കാട്, കൗൺസിലർമാരായ ഷാൻ അത്താണി, ജഗൽകുമാർ, ശ്രീനാരായണ പഠനകേന്ദ്രം അംഗങ്ങളായ കെ.വി. രാജൻ, ബാബു മുപ്പത്തടം, പൊന്നമ്മ കുമാരൻ, സുനിൽഘോഷ് എന്നിവർ നേതൃത്വം നൽകി.

ഇന്ന് ആലുവ, കളമശേരി മേഖലകളിൽ

ഇന്ന് ദിവ്യജ്യോതി ആലുവ, കളമേരി മേഖലകളിൽ പര്യടനം നടത്തും. രാവിലെ പത്തിന് പട്ടേരിപ്പുറം ബംഗ്ളാംപറമ്പ് റോഡിൽ നിന്ന് ജ്യോതിയെ പഴമ്പിള്ളി സ്റ്റോഴ്സ് കവലയിലേക്ക് പൂത്താലത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആനയിക്കും.

തുടർന്ന് തായിക്കാട്ടുകര, ചൂർണിക്കര, കുന്നത്തേരി, വിടാക്കുഴ, പള്ളിലാംകര, സൗത്ത് കളമശേരി, വെസ്റ്റ് കളമശേരി, നോർത്ത് കളമശേരി, കുറ്റിക്കാട്ടുകര, ഏലൂർ ഈസ്റ്റ്, മുപ്പത്തടം, ഈസ്റ്റ് കടുങ്ങല്ലൂർ, ഈസ്റ്റ് കടുങ്ങല്ലൂർ, വെസ്റ്റ് കടുങ്ങല്ലൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 5.30ന് നോർത്ത് മുപ്പത്തടം ശാഖയിൽ സമാപിക്കും. സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്യും.