മൂവാറ്റുപുഴ: പൊലീസ് സ്റ്റേഷനിലെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ മുറിക്കല്ലിലെനഗരസഭയുടെവൃദ്ധസദനത്തിൽഉടുവസ്ത്രങ്ങളും നിത്യോപയോഗസാധനങ്ങളും നൽകി. സ്റ്റേഷൻ അങ്കണത്തിൽ മനോഹരമായ പൂക്കളം തീർത്ത് ഓണസദ്യയും ഒരുക്കി. പൊലീസുകാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ ഓഫീസർ എം.എ.മുഹമ്മദ്, സബ് ഇൻസ്പെക്ടർ ടി.എം.സൂഫി, സ്റ്റേഷൻ പി.ആർ.ഓ അനിൽകുമാർ, റൈറ്റർ ബൈജു.പി.എസ്, എ.എസ്.ഐ മാരായ സലീം.പി.കെ, സുരേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ്, ജിമോൻ ജോർജ്ജ് എന്നിവർ പങ്കെടുത്തു.