കൊച്ചി : സിംഗപ്പൂർ ആസ്ഥാനമായ കിൻഡർ ഗ്രൂപ്പിന്റെ കേരളത്തിലെ മൂന്നാമത്തെ സംരംഭമായ കിൻഡർ വിമൻ ആൻഡ് ചിൽഡ്രൺ ഹോസ്പിറ്റൽ ഇടപ്പള്ളി പത്തടിപ്പാലത്ത് പ്രവർത്തനം ആരംഭിച്ചു.
വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി സിനിമാതാരം ആശാ ശരത് ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ റുഖിയ ജമാൽ, കൗൺസിലർ മഞ്ജു ബാബു, കിൻഡോരമ ഹെൽത്ത്കെയർ വൈസ് പ്രസിഡന്റ് ശ്രുതി ലോഹ്യ, കിൻഡർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പ്രവീൺകുമാർ അർജുൻ എന്നിവർ പങ്കെടുത്തു.
കുറഞ്ഞ ചെലവിൽ ഏറ്റവും മികച്ച ഗർഭകാല പരിചരണം, പ്രസവം തുടങ്ങിയ കിൻഡർ ഒരുക്കുമെന്ന് ഡോ.വി.കെ. പ്രദീപ്കുമാർ പറഞ്ഞു. ഒരു ലക്ഷം രൂപ വരെ ചെലവുള്ള ചികിത്സകൾ നൂറ്റമ്പത് സ്ത്രീകൾക്ക് ഇൻഷ്വറൻസ് പദ്ധതി പ്രകാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.