അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണത്തിന് ഒരു മുറം പച്ചക്കറി കാർഷിക വിപണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിൽവി ബൈജു അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.എം. ജെയ്സൺ, പഞ്ചായത്ത് അംഗങ്ങളായ ടി.ടി. പൗലോസ്, ധന്യ ബിനു, ലിസി മാത്യു, ടെസി പോളി, കൃഷി അസിസ്റ്റന്റുമാരായ സന്ധ്യ, ഷൈജു തുടങ്ങിയവർ സംസാരിച്ചു.