dysp-bijumon
പെരുമ്പാവൂർ മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ആലോചന യോഗത്തിൽ ഡി.വൈ.എസ്.പി ബിജുമോൻ സംസാരിക്കുന്നു

പെരുമ്പാവൂർ: നാട്ടുകാരുടെയും കച്ചവടക്കാരുടെയും സഹകരണമുണ്ടങ്കിൽമാത്രമേ ലഹരി മാഫിയകളെ എളുപ്പത്തിൽ അമർച്ച ചെയ്യാൻ സാധിക്കുകയുള്ളുവെന്ന് പെരുമ്പാവൂർ ഡിവൈ.എസ്.പി. വ്യക്തമാക്കി. ലഹരി - പെൺവാണിഭ സംഘങ്ങൾക്കെതിരെ മർച്ചന്റ് അസോസിയേഷൻ വ്യാപാരി ഭവനിൽ വിളിച്ചു ചേർത്ത സംയുക്ത സംഘടനകളുടെ യോഗത്തിൽ സംസാരി​ക്കുകയായി​രുന്നു അദ്ദേഹം.പെരുമ്പാവൂരിൽ അടുത്തിടെ ഇതര സംസ്ഥാനക്കാർ നടത്തിയ മൂന്നു കൊലപാതകങ്ങളിൽ പ്രതി​കളെ തിരിച്ചറിഞ്ഞിട്ടും ഇവരെ പിടികൂടാൻ പറ്റാത്ത അവസ്ഥയാണ്. ആദ്യകാലങ്ങളിൽ ജോലി തേടിയെത്തിയ ഇവർ സ്വതന്ത്രമായി കച്ചവടം ചെയ്തതോടെ ഇവരെ തിരിച്ചറിയാൻ പറ്റാതായെന്ന് സി.ഐ ഫൈസൽ പറഞ്ഞു ഇന്ന് ലഹരി - പെൺവാണിഭ സംഘങ്ങളെ തുടച്ചു നീക്കാനാകാത്ത അവസ്ഥയുണ്ട്. അനധികൃത ലഹരി വ്യാപകമായി വിൽപ്പന നടത്തുന്ന പി.പി റോഡും , ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം വ്യാപകമായ സാഹചര്യത്തിൽ വിവിധ വ്യാപാരി സംഘടനകളെ ഒരുമിപ്പിച്ച് ഒറ്റക്കെട്ടായി ഇതെല്ലാം ചെറുക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയെന്നോണമാണ് ഇന്നലെ യോഗം വിളിച്ചതെന്ന്പെരുമ്പാവൂർ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. നഗരസഭ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോസ് നെറ്റിക്കാടന്റെ അദ്ധ്യക്ഷതയിൽചേർന്നയോഗത്തി​ൽ ജനറൽ സെക്രട്ടറി വി.പി നൗഷാദ്, എക്‌സൈസ് ഇൻസ്‌പെക്ടർ നൈസാം, കെ. ഇ നൗഷാദ്, എം. യു ഹമീദ്,ടി​.എം അൻസാർ, മുരളി, നാസർ ബാബാസ്, സി.കെ അസിം, യാസർ യാച്ചു, ജിജി, ഉമർ എന്നിവർ പ്രസംഗിച്ചു.