അങ്കമാലി: അങ്കമാലി വിശ്വജ്യോതി സ്‌കൂളിൽ ഓണാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ 10,11 വാർഡുകളിലെ വയോജനങ്ങളെ ആദരിച്ചു. മുതിർന്നവരെ ബഹുമാനിക്കണമെന്ന സന്ദേശം കുട്ടികൾക്ക് പകരുന്നതിനായാണ് തുരുമുൽക്കാഴ്ച എന്ന പേരിൽ ചടങ്ങ് സംഘടിപ്പിച്ചത്.കുട്ടികൾ മുതിർന്നവർക്ക് ദക്ഷിണയും,സമ്മാനവും നൽകി
അനുഗ്രഹം വാങ്ങി. മുതിർന്നവർക്കായി ഓണസദ്യയും ഒരുക്കിയിരുന്നു. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.ജോൺ ബെർക്ക്‌സ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ.ജോഷി കുട്ടുങ്ങൽ, വൈസ് പ്രിൻസിപ്പൽ ഫാ. സിബിൻ പെരിയപ്പാടൻ, കൗൺസിലർമാരായ ബിനി ബി.നായർ, ലേഖ മധു, കെ.ജി.സെക്ഷൻ പ്രിൻസിപ്പൽ വിദ്യ കെ.നായർ, പി.ടി.എ.പ്രസിഡന്റ് അബി ഡേവിഡ്, വൈസ് പ്രസിഡന്റ് നൈജോ അരീക്കകൽ തുടങ്ങിയവർ പ്രസംഗിച്ചു.