മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിൽ കൃഷി വകുപ്പിന്റെ 11 ഓണം പച്ചക്കറി പഴം വിപണികൾക്ക് തുടക്കമായി. പൊതുവിപണിയിൽ ലഭിക്കുന്ന സംഭരണ വിലയേക്കാൾ 10ശതമാനം അധികവില നൽകി കർഷകരിൽ നിന്ന് സംഭരിക്കുന്ന പച്ചക്കറികൾ 30ശതമാനം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് നൽകും. കൂടാതെ ഹോർട്ടികോർപ്പ് മുഖേന സംഭരിക്കുന്ന പച്ചക്കറികളും ഓണവിപണികളിൽ ലഭിക്കും. ഓണവിപണിയുടെ ബ്ലോക്ക് തല ഉദ്ഘാടനം മുവാറ്റുപുഴ ഐ.എം.എ ഹാളിൽ എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. ആദ്യവില്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി നിർവഹിച്ചു.നഗരസഭ വൈസ് ചെയർമാൻ പി.കെ. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉമാമത്ത് സലീം, കൗൺസിലർമാരായ കെ.ബി. ബിനീഷ്‌കുമാർ, ജയകൃഷ്ണൻനായർ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.കെ. സജിമോൾ പദ്ധതി വിശദീകരിച്ചു.
മൂവാറ്റുപുഴ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ടൗൺ യു.പി സ്‌കൂളിൽ നടക്കുന്ന ഓണവിപണി നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. ആരക്കുഴ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് കെട്ടിടത്തിൽ നടക്കുന്ന ഓണവിപണി പഞ്ചായത്ത് പ്രഡിഡന്റ് വള്ളമറ്റം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ആയവന കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഭാഗ്യശ്രീ എക്കോഷോപ്പിൽ നടക്കുന്ന ഓണവിപണി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രഡിഡന്റ സുഭാഷ് കടക്കോട് ഉദ്ഘാടനം ചെയ്തു. ആവോലി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആനിക്കാട് സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് കെട്ടിടത്തിൽ നടത്തുന്ന ഓണവിപണി ജില്ല പഞ്ചായത്ത് പ്രഡിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കല്ലൂർക്കാട് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കല്ലൂർക്കാട് കൃഷിഭവൻ പരിസരത്ത് എക്കോഷോപ്പിൽ ബിൽഡിംഗിൽ നടത്തുന്ന ഓണവിപണി പഞ്ചായത്ത് പ്രസിഡന്റ് ഷീല സണ്ണി ഉദ്ഘാടനം ചെയ്തു. മഞ്ഞള്ളൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കൂവേലിപ്പടി എക്കോഷോപ്പ് ബിൽഡിംഗിൽ നടത്തുന്ന ഓണവിപണി പഞ്ചായത്ത് പ്രസിഡന്റ് എൻ. ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. വാളകം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വാളകം പഞ്ചായത്ത് എക്കോഷോപ്പിൽ ഓണവിപണി പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു ഉദ്ഘാടനം ചെയ്തു. മാറാടി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മാറാടി കർഷക വിപണിയിൽ ഓണവിപണി പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ ഉദ്ഘാടനം ചെയ്തു. പായിപ്ര കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മുടവൂർ ബ്ലോക്ക് കവലയിൽ ഓണവിപണി പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ ഏലിയാസ് ഉദ്ഘാടനം ചെയ്തു.