അങ്കമാലി: അങ്കമാലി നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ അങ്കമാലി സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ആരംഭിച്ച ഓണച്ചന്ത നഗരസഭ ചെയർപേഴ്സൺ എം എ ഗ്രേസി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വിനീത ദിലീപ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ ഷോബി ജോർജ്, കൗൺസിലർമാരായ ടി ടി ദേവസിക്കുട്ടി ബിജു പൗലോസ് ടി വൈ ഏല്യാസ്, ഷൈറ്റ ബെന്നി ,രേഖ ശ്രീജേഷ് ,ലീല സദാനന്ദൻ, കൃഷി ഓഫീസർ പി പി. ജോയി, കെ.കെ.അംബുജാക്ഷൻ, ജെറിൻ മഞ്ഞളി, സവിത എം എന്നിവർ സംസാരിച്ചു.
8,910 തീയതികളിലും ഓണച്ചന്ത പ്രവർത്തിക്കും.