പെരുമ്പാവൂർ : പ്ലൈവുഡ് കമ്പനിയുടെ മറവിൽ കഞ്ചാവു വിൽപന നടത്തിവന്ന അസം നോഗോൺ സ്വദേശിയായ ഹസ്സൻ അലിയുടെ മകൻ യാസീൻ അലി (29) യെ കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ സജി കുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു .പെരുമ്പാവൂർ പള്ളിപ്പുറം കരയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 400 ഗ്രാം കഞ്ചാവ് പിടികൂടി. പള്ളിപ്പുറത്തുള്ള പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ്.