pe
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ സാന്ത്വന പെൻഷൻ വിതരണം ചെയ്യുന്നു

കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊച്ചി പൂർവമേഖലയുടെ ആഭിമുഖ്യത്തിൽ എറണാകുളം പെൻഷൻ ഭവൻ ഹാളിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ 21 പേർക്ക് യൂണിയൻ ജില്ലാ സെക്രട്ടറി കെ.മോഹനൻ സാന്ത്വന പെൻഷൻ വിതരണം ചെയ്തു. മേഖല പ്രസിഡന്റ് അഡ്വ.സി.കെ. ചന്ദ്രബോസ് അദ്ധ്യക്ഷനായി. പി.എൻ.ഹരിഹരൻ നായർ, കെ.ബി.ഭുവനൻ, ജി.സരോജം എന്നിവർ സംസാരിച്ചു. നിർദ്ധനരായ 300 പേർക്ക് പ്രതിമാസം ആയിരം രൂപ വീതം സാന്ത്വന പെൻഷൻ നൽകാനാണ് ജില്ല കമ്മിറ്റിയുടെ തീരുമാനം.