പറവൂർ: ജില്ലയിലെ ആദ്യ പ്രവാസി സഹകരണ സംഘത്തിന്റെ ഉദ്ഘാടനം നാളെ (തിങ്കൾ) രാവിലെ 10 ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. സംഘം പ്രസിഡന്റ് വി.ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. പ്രവാസി സേവാകേന്ദ്രം ഉദ്ഘാടനം എസ്. ശർമ്മ എം.എൽ.എയും വിദ്യാഭ്യാസ അവാർഡ് വിതരണം വി.ഡി. സതീശൻ എം.എൽ.എയും നിർവഹിക്കും. പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. ഷെയർ സമാഹരണം സി.എൻ. മോഹനനും പ്രവാസി പുനരധിവാസ പാക്കേജ് അബ്ദുൾ ഖാദർ എം.എൽ.എയും ലോഗോ പ്രകാശനം ഗോപി കോട്ടമുറിക്കലും സ്വാശ്രയ ഗ്രൂപ്പ് ഉദ്ഘാടനം നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പും നിർവഹിക്കും