കൊച്ചി: തുടർച്ചയായി പ്രളയവും ഉരുൾപൊട്ടലുമുണ്ടായ സാഹചര്യത്തിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ച ചെയ്യണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന്റെയും കർഷകരുടെയും അഭിപ്രായത്തോടൊപ്പം നിന്നതുകൊണ്ടാണ് നേരത്തെ ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർക്കേണ്ടി വന്നതെന്ന് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ എം.എൻ. ഗിരി, ജയിംസ് കുന്നപ്പള്ളി, ഫെബി ഈപ്പൻ. എൻ.എൻ. ഷാജി, ബിജി മണ്ഡപം, അയൂബ് മേലേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.