പിറവം : വസ്ത്ര വിപണ രംഗത്ത് ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യംകൊണ്ട് ശ്രദ്ധേയരായ പടിക്കൻ വെഡ്ഡിംഗ് സെന്ററിന്റെ നവീകരിച്ച പിറവം ഷോറൂം തുറന്നു .മൂന്ന് നിലകളിലായി പതിനാറായിരം ചതുരശ്രയടി വിസ്തീർണത്തിലാണ് പുതിയ ഷോറൂം . സാരി കളക്ഷൻ , മെൻസ് വെയർ, കിഡ്സ് വെയർ ,ലേഡീസ് ബ്യൂട്ടിക് തുടങ്ങി പ്രത്യേകം സെക്ഷനുകൾ ഉൾപ്പടുത്തി പൂർണമായും ശീതികരിച്ചതാണ് ഷോറൂം . വിവാഹ പട്ടു സാരികൾക്കായി വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്.പടിക്കൻ ഗ്രൂപ്പിലെ മൂത്ത സഹോദരി മോളി ജോൺ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ ഷോറൂം സമർപ്പണം നടത്തി.
പ്രശസ്ത ചലച്ചിത്ര താരം ഇഷാ തൽവാർ മുഖ്യാതിഥിയായി. നഗരസഭാ ചെയർമാൻ സാബു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. . മാനേജിംഗ് ഡയറക്ടർ പടിക്കൻ സാജുമോൻ, പാർട്ണർ ജാൻസി,, ജില്ലാ പഞ്ചായത്തംഗം കെ.എൻ.സുഗതൻ ,നഗരസഭ കൗൺസിലർമാരായ സോജൻ ജോർജ്, അജേഷ് മനോഹർ തുടങ്ങിയവർ പങ്കെടുത്തു.