നെടുമ്പാശേരി: കുന്നുകര കൃഷി ഭവന്റെയും ഗ്രാമ പഞ്ചായത്തിന്റയും സംയുക്താഭിമുഖ്യത്തിൽ പച്ചക്കറി ഓണച്ചന്ത അടുവാശേരി കുടിൽപീടിക സ്റ്റോപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ ഉദ്ഘാടനം ചെയ്തു. കുറ്റിയാൽ പാടശേഖരസമിതി പ്രസിഡന്റ് ഇട്ടിക്കുരുവിന് നൽകിയാണ് ആദ്യ വില്പന ഉദ്ഘാടനം ചെയ്തത്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. കൃഷി ഓഫീസർ സൗമ്യ സണ്ണി സംസാരിച്ചു. പച്ചക്കറി ഓണച്ചന്ത 11 വരെ പ്രവർത്തിക്കും.