പെരുമ്പാവൂർ: ഓണം സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് മദ്യം ,മയക്കുമരുന്നു മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനു വേണ്ടി രൂപീകരിച്ച ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായി ഷാഡോ ടീമിനെ രൂപീകരിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് 9400069559 എന്ന നമ്പറിൽ അറിയിക്കാം.
കഴിഞ്ഞദിവസം 400 ഗ്രം കഞ്ചാവുമായി അസം സ്വദേശി യാസിൻ അലി (29) പിടിയിലായി. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ. സജികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. ഷാഡോ ടീം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു . കഴിഞ്ഞദിവസം ഇന്നോവ കാറിൽ കടത്താൻ ശ്രമിച്ച 8 കിലോ കഞ്ചാവുമായി മൂന്ന് കോട്ടയം സ്വദേശികളെ പെരുമ്പാവൂർ എം.സി റോഡിൽ വാഹനപരിശോധന നടത്തവേ കുന്നത്തുനാട് എക്‌സൈസ് സർക്കിൾ പാർട്ടി പിടികൂടിയിരുന്നു.