നെടുമ്പാശേരി: ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി ജെമി കുര്യാക്കോസ് സംസാരിച്ചു. ബാങ്കിന്റെ മൂന്നു ശാഖകളിലായി രണ്ടായിരത്തിലധികം കുടുംബങ്ങൾക്ക് പൊതുവിപണിയിൽ നിന്നും 40 ശതമാനം വിലക്കുറവിൽ അവശ്യസാധനങ്ങൾ ലഭിക്കും.