പള്ളുരുത്തി: സഹകരണ ബാങ്കിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പള്ളുരുത്തി വെളിയിൽ ആരംഭിച്ച കാർഷികമേള മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സഹകരണ സ്ഥാപനങ്ങൾ കാർഷിക വിളകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള മൂല്യവർധിത സംരഭങ്ങൾ സജീവമാക്കണമെന്ന് മന്ത്രി പറഞ്ഞു.എം.എൽ.എ ജോൺ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, ബാങ്ക് പ്രസിഡന്റ് ടി.കെ.വത്സൻ,സുരേഷ് മാധവൻ, ഷെറിൻ ഫിലിപ്പ്, കെ.എം.റിയാദ്, പി.എ.പീറ്റർ,ബേസിൽ മൈലന്തറ, വി.കെ. മനോഹരൻ, കെ.ജെ.സോഹൻ, കെ.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.അവാർഡ് കരസ്ഥമാക്കിയ അദ്ധ്യാപകരായ ബിജു ഈപ്പൻ, സിംല കാസിം എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. തുടർന്ന് സോപാന സംഗീതവും നടന്നു.ഇരുപതിനായിരം സ്ക്വയർ ഫീറ്റിലാണ് പള്ളുരുത്തി വെളി മൈതാനിയിലാണ് കാർഷികമേളക്കായി കൂറ്റൻ പന്തൽ ഒരുക്കിയിരിക്കുന്നത്.ഇവിടെ വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ പ്രവർത്തിക്കും.രാവിലെ മുതൽ രാത്രി വരെ പ്രവേശനം സൗജന്യമായിരിക്കും.