കൊച്ചി: പാലാരിവട്ടം ഫ്ളൈഓവറിന്റെ അപകടാവസ്ഥ പഠിക്കാനെത്തിയ ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ട് ഇന്നലെ സർക്കാരിന് ലഭിച്ചതായി മന്ത്രി ജി. സുധാകരൻ പറഞ്ഞു. സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പാലം സന്ദർശിച്ച ഇ. ശ്രീധരൻ നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ട് ലഭ്യമായത്. 16ന് തിരുവനന്തപുരത്ത് ചേരുന്ന യോഗം റിപ്പോർട്ട് വിലയിരുത്തും. പാലത്തിന്റെ അടിത്തറ നിലനിർത്തി ഗർഡറുകളും പിയർക്യാപുകളും മാറ്റണമെന്നായിരുന്നു ഇ. ശ്രീധരൻ ആവശ്യപ്പെട്ടിരുന്നത്. ഇതിനായി 20 കോടി രൂപ ചെലവാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ തുകയ്ക്കുള്ളിൽ പണികൾ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പണികൾ ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ പാലം സഞ്ചാരയോഗ്യമാക്കാൻ കഴിയും. വൈറ്റില, കുണ്ടന്നൂർ ഫ്ളൈഓവറുകളുടെ പണികൾ പുരോഗമിക്കുകയാണ്. ഇവ 2020 മാർച്ച് മാസത്തോടെ ഗതാഗതത്തിനായി തുറന്ന് നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൈറ്റിലയിൽ25 ലക്ഷംപാഴാായി
വൈറ്റിലയിലെ നിർമാണത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ഉദ്യോഗസ്ഥയുടെ അടിസ്ഥാനരഹിതമായ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് ഇത് പരിശോധിക്കുന്നതിനായി ഐ.ഐ.ടി സംഘത്തെ എത്തിച്ചതിന് സർക്കാരിന് 25 ലക്ഷം രൂപ അധിക ചെലവ് വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു,