മൂവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനാഘോഷം നടത്തി. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ ഇ. പത്മകുമാരി അദ്ധ്യക്ഷത വഹിച്ചു. റിട്ട. ബി.പി.ഒ കുഞ്ഞിമുഹമ്മദ് പുലവത്ത് മുഖ്യപ്രഭാഷണം നടത്തി. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും കാപ്പ് എൻ.എസ്.എസ് എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപകനുമായ വിധു പി. നായർ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും പായിപ്ര ഗവ.യുപി സ്‌കൂൾ പ്രധാന അദ്ധ്യാപികയുമായ സി.എൻ. കുഞ്ഞുമോൾ എന്നിവരെ ആദരിച്ചു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി.ടി.എയായി തിരഞ്ഞെടുക്കപ്പെട്ട പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനും വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്ന് മികച്ച പി.ടി.എയായി തിരഞ്ഞെടുക്കപ്പെട്ട പുളിന്താനം ഗവ.യുപി സ്‌കൂൾ (മൂവാറ്റുപുഴ), കല്ലൂർക്കാട് ഗവ. എൽ.പി സ്‌കൂൾ (കല്ലൂർക്കാട്). കൂത്താട്ടുകുളം ഗവ. യുപി സ്‌കൂൾ (കൂത്താട്ടുകുളം), വെളിയനാട് ഗവ.യു.പി സ്‌കൂൾ (പിറവം) എന്നീ സ്‌കൂളുകൾക്ക് ചടങ്ങിൽ അവാർഡ് നൽകി.
മൂവാറ്റുപുഴ എ.ഇ.ഒ കെ.ആർ. വിജയ പിറവം, എ.ഇ.ഒ കെ.ജെ. പോൾ, മൂവാറ്റുപുഴ നിർമല എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ.ആന്റണി പുത്തൻകുളം, ഏലിയാസ് മാത്യു, ഷാജി വർഗീസ് , ജോർജ് മാത്യു, സുനിൽകുമാർ തട്ടക്കുഴ തുടങ്ങിയവർ സംസാരിച്ചു.