mk
എം.കെ.രാഘവൻ വക്കീൽ സ്മാരക ശ്രീനാരായണ മൈക്രോഫിനാൻസ് വാർഷികം വി.ജി.രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

പൂത്തോട്ട: എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എം.കെ.രാഘവൻ വക്കീൽ സ്മാരക ശ്രീനാരായണ മൈക്രോഫിനാൻസിന്റെ വാർഷികാഘോഷം ശാഖായോഗം വൈസ് പ്രസിഡന്റ് വി.ജി.രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ശാഖായോഗം സെക്രട്ടറി ഡി.ജയചന്ദ്രൻ അദ്ധ്യക്ഷനായി. മെഡിക്കൽ ക്യാമ്പ്, ജീവിതശൈലി രോഗനിർണ്ണയം, വിദ്യാഭ്യാസ അവാർഡ് വിതരണം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, ഭിന്നശേഷിക്കാർക്കുള്ള സഹായഉപകരണ വിതരണം എന്നീ പരിപാടികളും നടന്നു. ഡോ.അശോകൻ എ.പി പതാക ഉയർത്തി. കെ.കെ.മുകുന്ദൻ ഭദ്രദീപം കൊളുത്തി. കൺവീനർ കെ.കെ.ശശിധരൻ പദ്ധതി വിശദീകരിച്ചു. രക്ഷാധികാരി ജയൻ കുന്നേൽ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. കെ.ബി. രാജേഷ് മത്സരവിജയികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ലളിത സുബ്രഹ്മണ്യൻ, ബാരിഷ് വിശ്വനാഥ്, ജിഷ ഷൈമോൻ, സജിമോൾ രാജേഷ്, ടി.എൻ.വിനോദ് ,ഷിബിൻ ഇ.പി എന്നിവർ സംസാരിച്ചു.