കൊച്ചി: കേരളകൗമുദി കൊച്ചി യൂണിറ്റിലെ ഡ്രൈവർ കെ.ജെ. ദീപക്കിനെ ഓട്ടോറിക്ഷ ഡ്രൈവറും സംഘവും ചേർന്ന് മർദ്ദിച്ചു. ഇന്നലെ വൈകിട്ട് 6.20 ന് ഹൈക്കോടതി ജംഗ്‌ഷന് സമീപമുള്ള ബസ്‌സ്റ്റോപ്പിൽ വച്ചാണ് സംഭവം. കെ. എൽ.7.സി.ക്യു 9976 എന്ന ഓട്ടോറിക്ഷ കേരളകൗമുദിയുടെ കാറിൽ വന്നിടിച്ചു. ഇതിനെക്കുറിച്ച് സംസാരിക്കുന്നതിനായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ദീപക്കിനെ ഓട്ടോഡ്രൈവർ ഫെബിനും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അസഭ്യവർഷവും തുടർന്നു. സെൻട്രൽ പൊലീസ് കേസെടുത്തു.