കൊച്ചി : കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് ഈ മാസം 18 വരെ അപേക്ഷിക്കാം. സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന എട്ടാം ക്ളാസ് മുതൽ ഉയർന്ന തലം വരെയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് 0484 - 2800581